dharnna
ദേശീയപാതവികസനത്തിന് വേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്നവാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കച്ചവടക്കാർക്കടക്കം മതിയായനഷ്ട പരിഹാരവും പുനരധിവാസവും നൽകണമെന്നാവശ്യപ്പെട്ട്‌ വ്യാപാരിവ്യവസായിസമിതിദേശീയപാതയോരത്ത് നടത്തിയശ്രദ്ധക്ഷണിക്കൽ പ്രതിഷേധം

വൈറ്റില:ദേശീയപാതവികസനത്തെ തുടർന്ന് കുടിയൊഴിയേണ്ടിവരുന്ന പാതയോരത്തെ വാടക കെട്ടിടത്തിലെ കച്ചവടക്കാർക്കും മതിയായനഷ്ട പരിഹാരവും പുനരധിവാസവും നൽകണമെന്ന് ആവശ്യപ്പെട്ട് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ദേശീയപാതയോരത്ത് ശ്രദ്ധക്ഷണിക്കൽ പ്രതിഷേധം നടത്തി.വൈറ്റിലഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇടപ്പള്ളി മുതൽ വൈറ്റില വരെ ഒമ്പത് കേന്ദ്രങ്ങളിൽ സമരം നടന്നു. വൈറ്റില ജംഗ്ഷനിൽ സമരം സി.പി.എം ഏരിയാ സെക്രട്ടറി കെ. ഡി. വിൻസെന്റ് ഉദ്ഘാടനം ചെയ്തു.വിവിധ കേന്ദ്രങ്ങളിൽ ഏരിയാ പ്രസിഡന്റ് പി.ബി.വത്സലൻ, പി.എസ്.രാജു, പി.ആർ.സത്യൻ, പി.എ.നാദിർഷ, കെ.ടി.സാജൻ, ടി.എം.അബ്ദുൾ വാഹിദ്,സുൾഫിക്കർ അലി, യൂണിറ്റ് രക്ഷാധികാരി എൻ.പി.തോമസ് എന്നിവർ ഉദ്ഘാടനം ചെയ്തു.