പള്ളുരുത്തി: നാഷണൽ ഓപ്പൺഫോറം തൃപ്പൂണിത്തുറ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പറക്കും റഫറി എന്നറിയപ്പെടുന്ന എം.എം.സലീമിനെ ആദരിച്ചു. ചടങ്ങിൽ റിഡ്ജൻ റിബല്ലോ അദ്ധ്യക്ഷത വഹിച്ചു. ജി.പി. ശിവൻ, ആന്റണി കുരീത്തറ, എസ്. കമറുദ്ദീൻ, പി.ബി. സുജിത്ത് തുടങ്ങിയവർ സംബന്ധിച്ചു.