 
തൃപ്പൂണിത്തുറ:മരട് നഗരസഭയിൽ ആരംഭിക്കുന്ന കൊവിഡ് രോഗികളുടെ പ്രാഥമിക ചികിത്സാ കേന്ദ്രത്തിന് ഡി.വൈ.എഫ്.ഐ മരട് മുനിസിപ്പൽ കമ്മിറ്റി ടെലിവിഷൻ നൽകി. കുണ്ടന്നൂർ ഇ.കെ നായനാർ ഹാളിൽ നടന്ന ചടങ്ങിൽ വച്ച് എം.സ്വരാജ് എം.എൽ.എ നഗരസഭ ചെയർപേഴ്സൺ മോളിജെയിംസിന് ടിവി കൈമാറി. മുൻസിപ്പൽ സെക്രട്ടറി കെ.വി കിരൺരാജ്, നെട്ടൂർ മേഖല സെക്രട്ടറി പി.ജി സനിൽ, മരട് മേഖല സെക്രട്ടറി സി.ആർ രാഹുൽ, പ്രസിഡൻ്റ് ജോജോ ജോർജ്, സി.പി.ഐ.എം ഏരിയ കമ്മറ്റി അംഗങ്ങളായ കെ.എ ദേവസി എന്നിവർ പങ്കെടുത്തു.