കളമശേരി: എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ് മൂലം കൊവിഡ് രോഗി മരിക്കാനിടയായതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി. ഡി.സി.സി വൈസ് പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് എ.കെ ബഷീർ അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ് നേതാക്കളായ മുഹമ്മദ് കുഞ്ഞ് വെള്ളക്കൽ, എൻ.ആർ ചന്ദ്രൻ ,പി .എം നജീബ്, മനാഫ് പുതുവായിൽ, സലാം ടി.എ, നൗഷാദ് പി.എ ,യൂത്ത് കോൺഗ്രസ്സ് നേതാക്കളായ അൻവർ കെരീം, എം.എ വഹാബ്, ഷംസു തലക്കോട്ടിൽ, സുജിത്ത് കെ.എസ്, റസീഫ് ,തുടങ്ങിയവർ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി.പ്രവർത്തകർ ആരോഗ്യ മന്ത്രിയുടെ കോലവും കത്തിച്ചു