പറവൂർ: 234 പാക്കറ്റ് നിരോധിത പുകയില ഉത്പന്നമായ ഹാസുമായി ഒരാൾ പറവൂർ പൊലീസിന്റെ പിടിയിലായി. കോട്ടുവള്ളി തലക്കാട്ട് വീട്ടിൽ ജലീലാണ് (64) അറസ്റ്റിലായത്. വില്പനക്കായി കൊണ്ടുപോകുന്നതിനിടെയാണ് ഹാൻസ് പിടികൂടിയത്. ഇയാൾക്കെതിരെ ഇതിനു മുമ്പും നിരോധിത പുകയില ഉത്പന്നം വിൽപന നടത്തിയതിന് കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.