കൊച്ചി: ചെലവ് കുറഞ്ഞ പാചകവാതക വിതരണ സംവിധാനമായ സിറ്റി ഗ്യാസ് പദ്ധതി താറുമാറായതിന്റെ പൂർണ ഉത്തരവാദിത്വം കൊച്ചി കോർപ്പറേഷനാണെന്ന് റാക്കോ ( റെസിഡൻസ് അസോസിയേഷൻസ് ഒഫ് കോ ഓഡിനേഷൻ കൗൺസിൽ). സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ് പറഞ്ഞു. കോർപ്പറേഷൻ കവാടത്തിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുമ്പളം രവി, ഏലൂർ ഗോപിനാഥ്, കെ.എസ്. ദിലീപ്കുമാർ, സി. ചാണ്ടി, വി. ശ്രീകുമാർ മട്ടാഞ്ചേരി എന്നിവർ പങ്കെടുത്തു