കൊച്ചി: കൊവിഡ് പശ്ചാത്തലത്തിൽ വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങൾ സൃഷ്ഠിക്കാൻ കഴിയുന്ന തരത്തിൽ ബ്ലെൻഡഡ് സിസ്റ്റം ആൻഡ് മൾട്ടിപ്പിൾ ഇന്റലിജൻസ് എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു.ഭാരത് വികാസ് പരിഷത്ത് കേരള ഘടകം രാജ്യത്തെ 100 സ്‌കൂൾ പ്രിൻസിപ്പൽമാർക്കായി 24 ന് വെബിനാർ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ മുൻ ചെയർമാൻ ടി.പി. ശ്രീനിവാസൻ പരിപാടിയിൽ മുഖ്യാതിഥിയാകും. കൂടുതൽ വിവരങ്ങൾക്ക്: 9037103461. വാർത്താസമ്മേളനത്തിൽ ഡോ. കിഷോർ മുരളീധരൻ, ഡോ. ഹരീഷ് കുമാർ എച്ച്, ഡോ. മീര അഭിമന്യൂ എന്നിവർ പങ്കെടുത്തു.