 
വൈപ്പിന്‍ : പള്ളിപ്പുറം പഞ്ചായത്ത് 21ാം വാര്‍ഡില്‍ പന്ത്രണ്ട് ലക്ഷം രൂപ ചെലവഴിച്ച് ജില്ലാ പഞ്ചായത്ത് നിര്‍മ്മിച്ച വാടെത്തോട് വലിയവീട്ടില്‍ ക്ഷേത്രം റോഡ് ജില്ലാ പഞ്ചായത്ത് അംഗം അയ്യമ്പിള്ളി ഭാസ്ക്കരന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി കെ രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. സുബോധ ഷാജി , ബിന്ദു രാജേഷ് , സി.എച്ച് അലി എന്നിവര്‍ സംസാരിച്ചു.