കോലഞ്ചേരി: ഊരമന ഗവ ഹയർ സെക്കൻഡറി സ്‌കൂളിന്റെയും വൈ.എം എ ലൈബ്രറിയുടെയും അക്കാഡമിക്യൂവിന്റേയും സംയുക്താഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ആരംഭിക്കുന്ന ദ്വി വർഷ തൊഴിൽ നൈപുണ്യ പരിശീലനത്തിന്റെ ഓൺലൈൻ ഉദ്ഘാടനം സിവിൽ സർവീസ് റാങ്ക് ജേതാവ് രാഹുൽ രാജീവ് നിർവ്വഹിച്ചു. തുടർന്ന് സിവിൽ സർവീസ് ഓറിയന്റഷൻ ക്ലാസും നൽകി. പ്രിൻസിപ്പൽ ഇ.എൻ സിന്ധുമോൾ, പ്റശാന്ത്, ജോയൽ തോമസ് എന്നിവർ സംസാരിച്ചു.