കൊച്ചി: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഒഫ് ഇന്ത്യയുടെ (ഐ.സി.എ.ഐ) ആഭിമുഖ്യത്തിൽ വിവിധ പ്രവേശന പരീക്ഷകൾക്കുള്ള ഓൺലൈൻ പരിശീലനക്ലാസുകൾ ആരംഭിക്കുന്നു. 2021മേയിലെ സി.എ. ഫൗണ്ടേഷൻ, ഇന്റർമീഡിയറ്റ്, ഫൈനൽ പ്രവേശന പരീക്ഷാപരിശീലനം എറണാകുളം ശാഖ ദിവാൻസ് റോഡിലുള്ള ഐ.സി.എ.ഐ ഭവനിൽ നടക്കും. സി.എ ഫൗണ്ടേഷൻ, ഇന്റർമീഡിയറ്റ് ക്ലാസുകൾ നവംബർ 16നും ഫൈനൽ പരീക്ഷകൾുള്ള ഓൺലൈൻ ക്ലാസുകൾ ഡിസംബർ ഏഴിനുമാണ് ആരംഭിക്കുക. ഫോൺ : 8330885021, www.kochiicai.org