പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഹരിതകർമ്മസേന പ്രവർത്തനം പുനരാരംഭിച്ചു. സേനയുടെ പ്രവർത്തനോദ്ഘാടനം നഗരസഭാ ചെയർപേഴ്‌സൺ സതി ജയകൃഷ്ണൻ നിർവ്വഹിച്ചു. ചടങ്ങിൽ നഗരസഭാ വൈസ്‌ചെയർപേഴ്‌സൺ നിഷാ വിനയൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ അലി, വത്സല രവികുമാർ, കൗൺസിലർമാരായ മോഹൻബേബി, വി.പി. ബാബു, റോട്ടറി ക്ലബ്ബ് പ്രസിഡന്റ് കെ.ഒ. ജോസ്, കേരള വ്യാപാരി വ്യവസായ സമിതി ഭാരവാഹി നാസർ ബാബാസ്, കേരള വ്യാപാരി വ്യവസായ ഏകോപന സമിതി ഭാരവാഹി എസ്. ജയചന്ദ്രൻ, കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികളായ പാർത്ഥസാരഥി, ഉമ്മർ, നഗരസഭാ ഹെൽത്ത് സൂപ്പർവൈസർ ഗോപകുമാർ, കുടുംബശ്രീ സിറ്റിമിഷൻ മാനേജർ, മനു സോമൻ, സിഡിഎസ് മെമ്പർ സെക്രട്ടറി തോമസ് ,നഗരസഭാ സി.ഡി.എസ് ചെയർപേഴ്‌സൺ സ്മിത ഉണ്ണികൃഷ്ണൻ ,നഗരസഭാ പി.എ. ടു സെക്രട്ടറി വി.കെ. ബിന്ദു എന്നിവർ സംസാരിച്ചു. നഗരസഭാ പ്രദേശത്തെ എല്ലാ വീടുകളിൽ നിന്നും വ്യാപാരസ്ഥാപനങ്ങളിൽ നിന്നും തരംതിരിച്ച അജൈവമാലിന്യങ്ങൾ ഹരിതകർമ്മസേനയുടെ നേതൃത്വത്തിൽ നഗരസഭാ അജൈവമാലിന്യ സംസ്‌കരണന്ദ്രത്തിൽ എത്തിക്കുന്നതിനാണ് പദ്ധതി. പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും മാലിന്യങ്ങളും റോഡിലും മറ്റും അലക്ഷ്യമായി നിക്ഷേപിക്കുന്നതും കത്തിക്കുന്നതും തടയുന്നതിന് പരിശോധനയും തുടർനടപടികളും ശക്തമാക്കാനും ഇത് സാധിക്കും.