 
നെടുമ്പാശേരി: കാൻകോർ കമ്പനി സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് നെടുമ്പാശേരി പഞ്ചായത്ത് അഞ്ചാം വാർഡിൽ നവീകരിച്ച മേയ്ക്കാട് എസ്.സി കമ്യൂണിറ്റി ഹാൾ കാൻകോർ ഇൻഗ്രീഡിയൻസ് വൈസ് പ്രസിഡന്റ് മാത്യു വർഗീസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മിനി എൽദോ അദ്ധ്യക്ഷയായിരുന്നു. കമ്യൂണിറ്റി ഹാളിന്റെ അനുബന്ധമായി നിർമ്മിച്ച വായനശാല ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രനും സൗജന്യ പി.എസ്.സി കോച്ചിംഗ് സെന്ററിന്റെയും, സ്മാർട്ട് ക്ലാസ് റൂമിന്റെയും ഉദ്ഘാടനം കാൻകോർ എച്ച്.ആർ മാനേജർ മാർട്ടിൻ ജേക്കബും നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി.സി. സോമശേഖരൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻ എൻ.വി. ബാബു സംസാരിച്ചു.