ആലുവ: ലഡാക്ക് അതിർത്തിയിൽ വീരമൃത്യു വരിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ സ്മരണാർത്ഥം രാജ്യമെങ്ങും ഇന്നലെ പൊലീസ് സ്മൃതി ദിനമായി ആചരിച്ചു.കൃത്യനിർവഹണത്തിനിടയിൽ മരണപ്പെട്ട മുഴുവൻ പൊലീസ് സേനാംഗങ്ങളുടെയും പേരുവിവരവും വീരമൃത്യുവിനിടയായ സംഭവവും അറിയിക്കുന്നതോടൊപ്പം മരണപ്പെട്ടവരെ സ്മരിക്കുന്നതിനുമാണ് പൊലീസ് സ്മൃതി ദിനം ആചരിക്കുന്നത്.കളമശേരി ഡി.എച്ച്,ക്യുവിലെ റിസർവ് സബ് ഇൻസ്‌പെക്ടർ വർഗീസ്.എം.പി കോമെമ്മറേഷൻ പരേഡ് നയിച്ചു. റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്, എറണാകുളം ക്രൈം ബ്രാഞ്ച് എസ്.പി ടോമി സെബാസ്റ്റിൻ, അഡീഷണൽ എസ്.പി ഇ.എൻ.സുരേഷ് എന്നിവർ സ്മൃതിമണ്ഡപത്തിൽ പുഷ്പചക്രം അർപ്പിച്ച് അനുസ്മരണ പ്രഭാഷണം നടത്തി.