ആലുവ: നവരാത്രി ഫോട്ടോ ഷൂട്ട് എന്ന പേരിൽ ദുർഗാദേവിയെ വികലമായി ചിത്രീകരിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവതിക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുക്കണമെന്ന് വിശ്വഹിന്ദുപരിഷത്ത് ആലുവ പ്രഖണ്ഡ് സമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ് സി.ബി. നായർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി. ഉണ്ണിക്കണ്ണൻ നായർ, ജില്ല സെക്രട്ടറി ടി.യു. മനോജ്, ശശി തുരുത്ത്, വി.പി. രാധാകൃഷ്ണൻ, ശ്രീനാഥ് നായിക് എന്നിവർ സംസാരിച്ചു.