കൊച്ചി: പി.ടി തോമസ് എം.എൽ.എയുടെ വികസനഫണ്ടിൽ നിന്ന് കടവന്ത്ര മട്ടലിൽ ഭഗവതി ക്ഷേത്രാങ്കണത്തിൽ അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റ് ഇന്ന് ഉദ്ഘാടനം ചെയ്യും. വൈകിട്ട് ഏഴിന് പി.ടി. തോമസ് എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. നഗരസഭാ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ഡി. മാർട്ടിൻ പങ്കെടുക്കുമെന്ന് ക്ഷേത്ര മാനേജിംഗ് ട്രസ്റ്റി കെ.കെ. മാധവൻ അറിയിച്ചു.