cri
മോഷണ കേസ്സിലെ പ്രതി അലേഖാ സ്വയിൻ, കഞ്ചാവ് കേസ്സിലെ പ്രതി മിഥുൻ ( നോപ്പി )

കുറുപ്പംപടി : അര കിലോ കഞ്ചാവുമായി യുവാവ് പിടയിൽ. അരുവപ്പാറ താണിമൂട്ടിൽ മിഥുനാണ് ( 20- നോപ്പി ) അറസ്റ്റിലായത്. കുറുപ്പുംപടി കോട്ടപ്പടി മേഖലകളിൽ വ്യാപകമായി കഞ്ചാവ് വില്പന നടത്തി വരികയായിരുന്ന പ്രതിയെ കുറുപ്പുംപടി സി.ഐ കെ.ആർ മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. അതേസമയം ഓടക്കാലിയിൽ റോഡരികിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ നിന്നും പതിവായി ഡീസൽ മോഷ്ടിക്കുന്ന ഒഡീഷ സ്വദേശിയും അറസ്റ്റിലായി. അലേഖ സ്വയിനയാണ് (28) പിടിയിലായത്. എസ് ഐ ടി എൻ രാജൻ, എ.എസ്.ഐ. ഇസ്മയിൽ സി.പി.ഒ.മാരായ അജാസ്, ശശികുമാർ ,മാഹിൻഷാ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.