ഫോർട്ടുകൊച്ചി: ഫോർട്ടുകൊച്ചി-വൈപ്പിൻ റൂട്ടിൽ സർവീസ് നടത്തുന്ന റോ-റോയിൽ നിന്നും ഒരാൾ കായലിലേക്ക് ചാടി. ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം. ഫോർട്ടുകൊച്ചിയിൽ നിന്നും പുറപ്പെട്ട റോ-റോ കായലിന്റെ മദ്ധ്യഭാഗത്ത് എത്തിയപ്പോഴാണ് ഇയാൾ എടുത്ത് ചാടിയത്. ഇത് കണ്ട് യാത്രക്കാർ റോ-റോ ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു. യാത്രക്കാർ ബഹളം വച്ചതോടെ റോ-റോ നിർത്തി ജീവനക്കാർ തെരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താൻ കഴിഞ്ഞില്ല. ഉടൻ തന്നെ ഫോട്ടുകൊച്ചി, കോസ്റ്റൽ പൊലീസും വള്ളക്കാരും സ്ഥലത്ത് എത്തി രാത്രി വരെ തെരച്ചിൽ നടത്തി. ശക്തമായ അടിയൊഴുക്കുള്ള സമയം ആയിരുന്നതിനാൽ ഇത്തി തെരച്ചിലിനെ ബാധിച്ചു. ആളെ തിരിച്ചറിയുന്നതിനായി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.