 
നെടുമ്പാശേരി: പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന കിഴക്കേ ദേശം ജലസേജന കനാൽ നിർമ്മാണോദ്ഘാടനം അൻവർ സാദത്ത് എം.എൽ.എ നിർവഹിച്ചു. ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് 15 -ാം വാർഡിൽ 200 മീറ്റർ നീളത്തിലാണ് കനാൽ നിർമ്മിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബി. ചന്ദ്രശേഖരവാര്യർ, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജേഷ് മഠത്തിമൂല, മുൻ ജില്ലാ പഞ്ചായത്ത് അംഗം എം.ജെ. ജോമി, രാമൻ പുറയാർ എന്നിവർ സംസാരിച്ചു.