കൊച്ചി : കൊവിഡ് രോഗികളെ കൊലയ്ക്ക് കൊടുക്കുന്ന എറണാകുളം മെഡിക്കൽ കോളേജിന്റെ പ്രവർത്തനത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്നും ചികിത്സ കിട്ടാതെ രോഗികൾ മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്നും എസ്.ഡി.പി.ഐ ആവശ്യപ്പെട്ടു. മെഡിക്കൽ കോളേജിനെക്കുറിച്ച് ഓരോദിവസവും പുറത്തുവരുന്ന ജീവനക്കാരുടെ വെളിപ്പെടുത്തലുകൾ ഞെട്ടിപ്പിക്കുന്നതാണെന്ന് ജില്ലാ പ്രസിഡന്റ് ഷെമീർ മാഞ്ഞാലി പറഞ്ഞു.