അങ്കമാലി: തുറവൂർ ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ പണി പൂർത്തീകരിച്ച ഗ്രാമീണ റോഡുകളുടെ ഉദ്ഘാടനവും, വിദ്യഭ്യാസ അവാർഡ് വിതരണവും ബെന്നി ബഹന്നാൻ എം.പി നിർവഹിച്ചു.ചടങ്ങിൽ റോജി എം ജോൺ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പഴോപൊങ്ങ് പുഞ്ചറോഡ്, കുരിശിൻ തൊട്ടി വണ്ടുപുറം പുഞ്ചറോഡ്, സെന്റ് ജോർജ്ജ് കപ്പേളപുഞ്ചറോഡ്, പഴോപൊങ്ങ്ചിറപള്ളി കവല റോഡ്, കിഴങ്ങംപ്പിള്ളി റോഡ്, എൻ.എസ്.എസ് കുളപ്പുരക്കാവ് റോഡ്, വേട്ടക്കൊരുമകൻ ക്ഷേത്രം റോഡ് എന്നീ ഏഴ് റോഡുകൾക്ക് എം.എൽ.എ, ജില്ലാ പഞ്ചായത്ത്, മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസം,പഞ്ചായത്ത്, എം .ജി .എൻ .ആർ .ഇ .ജി .എസ് എന്നി വിവിധ പദ്ധതികളിൽ നിന്നും അനുവദിച്ച 68.4 ലക്ഷം ഉപയോഗിച്ചാണ് പണി പൂർത്തീകരിച്ചത്.അങ്കണവാടിയുടെ സ്മാർട്ട് ടിവിയുടെ സ്വിച്ച് ഓൺ കർമ്മം ജില്ലാ പഞ്ചായത്തംഗം കെ.വൈ ടോമി നിർവഹിച്ചു.എസ്.എസ്.എൽ.സി,പ്ലസ് ടു വിഷയത്തിൽ വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള രാജീവ് ഗാന്ധി ടാലന്റ് അവാർഡ് എം.പി വിതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി പോൾ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഗ്രേയ്‌സി റാഫേൽ, വാർഡ് മെബർ കെ.വി സന്തോഷ് പണിക്കർ, കെ.എൻ വിഷ്ണു, എം.പി മാർട്ടിൻ, വി.വി വിശ്വനാഥൻ, സി.ഒ ജോസഫ്, ജിനി രാജീവ്, ഇ.കെ മുരളി എന്നിവർ സംസാരിച്ചു.