അങ്കമാലി:നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10.5 ലക്ഷം രൂപ ചെലവഴിച്ച് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി 30 വാർഡുകളിലേക്കുമായി കുറ്റി കുരുമുളക് തൈയും, ബഡ് ചെയ്ത മാവിൻതൈയും വിതരണം ചെയ്തു . 260 കുരുമുളക് തൈയും,55 ബഡ് ചെയ്ത മാവിൻതൈയുമാണ് വിതരണം ചെയ്യുന്നത്.നഗരസഭ അങ്കണത്തിൽ വിതരണോദ്ഘാടനം വൈസ് ചെയർ എം എസ് ഗിരീഷ് കുമാർ നിർവഹിച്ചു. വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ലില്ലി വർഗീസ് അദ്ധ്യക്ഷയായി. സ്ഥിരം സമിതി അദ്ധ്യക്ഷരായ വിനീത ദിലീപ്, പുഷ്പമോഹൻ ,കെ .കെ .സലി കൗൺസിലർമാരായ ബിജു പൗലോസ് ടി ടി ദേവസികുട്ടി, ടി.വൈ ഏല്യാസ് ലീല സദാനന്ദൻ ,രേഖ ശ്രീജേഷ് ,ബിനു .ബി അയ്യംമ്പിള്ളി,ലേഖ മധു കൃഷി ഓഫീസർ പി .പി .ജോയി ,പി . ശശി തുടങ്ങിയവർ സംസാരിച്ചു.