അങ്കമാലി: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ച മാർക്കറ്റ് തുറക്കുന്നതിനു മുന്നോടിയായി മാർക്കറ്റിലെ വ്യാപാരികളെയും , ജീവനക്കാരെയും , മാർക്കറ്റുമായി ബന്ധപെട്ട ചുമട്ടുതൊഴിലാളികളുടെയും കൊവിഡ് ടെസ്റ്റ് നടത്തി. അങ്കമാലി സെന്റ് ജോർജ് പാരീഷ് ഹാളിൽ വച്ചാണ് പരിശോധന നടന്നത്. 196 പേരുടെ സ്രവം പരിശോധനക്ക് അയച്ചു. താലൂക്ക് ആശുപത്രി ഹെൽത്ത് വിഭാഗത്തിന്റെ മേൽനോട്ടത്തിൽ നഗരസഭയുടെ സഹകരണത്തോടെയാണ് ടെസ്റ്റ് നടന്നത്. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. നസീമ നജീബ് , സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ സലി, കൗൺസിലർ ബിജു പൗലോസ് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അജിതകുമാരി , ദീലീപ് കെ.വി, അങ്കമാലി മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് എൻ.വി. പോളച്ചൻ, അസ്സോസിയേഷൻ ഭാരവാഹികളായ ഡാന്റി ജോസ്, പി.ഒ. ആന്റോ , മാർക്കറ്റ് സ്റ്റാൾ ഓണേഴ്‌സ് പ്രസിഡന്റ് ജെറി പൗലോസ്, ജനമൈത്രി ബീറ്റ് ഓഫീസർമാരായ ഷൈജു അഗസ്റ്റിൻ, ശ്രീജ എന്നിവർ നേതൃത്വം നല്കി.