sndp
ശ്രീനാരായണ ഗുരു കോളേജിലെ ഒന്നാം വർഷ ബിരുദ ക്ലാസുകൾ ഡീൻ കുര്യാക്കോസ് എം.പി ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്യുന്നു

കോതമംഗലം: പൈങ്ങോട്ടൂർ ശ്രീ നാരായണ ഗുരു കോളേജ് ഒഫ് അർട്സ് ആൻഡ് സയൻസ് കോളേജിൽ ഒന്നാം വർഷ ബിരുദ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു. ഇന്നലെ രാവിലെ 10.30 ന് ഗൂഗിൾ മീറ്റ് വഴി നടന്ന ചടങ്ങ് ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു.കോളേജ് മാനേജർ അജി നാരായണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ഡോ: കെ.ലാലി,പി.ടി.എ.ഭാരവാഹികൾ,അദ്ധ്യാപകർ വിദ്യാർത്ഥികൾ രക്ഷിതാക്കൾ തുടങ്ങിയവർ ഓൺലൈനായി ചടങ്ങിൽ പങ്കെടുത്തു.