
കൊച്ചി: സി.പി.എം നേതാക്കൾ പ്രതികളായ ക്രിമിനൽ കേസുകൾ പിൻവലിക്കാനുള്ള സർക്കാർ നീക്കം നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. ആർ.എസ്.എസ് ആസ്ഥാനത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണത്തിൽ നിന്നിറങ്ങും മുമ്പ് ജാമ്യമില്ലാ കേസുകളിലെ പ്രതികളെ രക്ഷിക്കാൻ നോക്കുന്നത് ഇനിയൊരിക്കലും അധികാരത്തിൽ വരില്ലെന്ന് മനസിലാക്കിയാണ്. ബി.ജെ.പി ഇതിനെതിരെ ശക്തമായി പ്രതികരിക്കും.
സ്വർണക്കടത്ത് കേസിൽ നാണംകെട്ട സർക്കാർ നാഥനില്ലാത്ത കേസിൽ കുമ്മനം രാജശേഖരനെ പോലെ മുതിർന്ന നേതാവിനെ പ്രതിയാക്കുന്നത് ബി.ജെ.പി വേട്ടയുടെ ഭാഗമാണ്. സംശുദ്ധരാഷ്ട്രീയത്തിന്റെ ഉടമയായ കുമ്മനത്തെ വേട്ടയാടി ബി.ജെ.പിയെ തകർക്കാനുള്ള ശ്രമം വിജയിക്കില്ല. പത്മനാഭസ്വാമി ക്ഷേത്ര സമിതി അംഗമാകാൻ കുമ്മനം രാജശേഖരനെ പോലെ യോഗ്യനായ മറ്റൊരു വ്യക്തി കേരളത്തിലില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.