കൊച്ചി: കൊച്ചി കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ തേവരയിൽ പ്രവർത്തനം ആരംഭിച്ച നഗര ഉപജീവന കേന്ദ്രം (സി.എൽ.സി) മേയർ സൗമിനി ജെയിൻ ഉദ്ഘാടനം ചെയ്തു. ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ( എൻ.യു.എൽ.എം)ഭാഗമായാണ് പ്രവർത്തനം. ഓൺലൈൻ സേവനങ്ങൾക്കും വീട്,ഓഫീസ് എന്നിവിടങ്ങളിലെ പെയിന്റിംഗ്,ഇലക്‌ട്രിക്, പ്ളംബിംഗ് ജോലികൾ സി.എൽ.സി ഏറ്റെടുക്കും. കുടുംബശ്രീ യൂണിറ്റുകളുടെ ഉത്പന്നങ്ങളും ഇവിടെ നിന്ന് വാങ്ങാം. ഉദ്ഘാടന ചടങ്ങിൽ ടി.ജെ.വിനോദ് എം.എൽ.എ, കൗൺസിലർമാരായ സി.കെ.പീറ്റർ, പ്രതിഭ അൻസാരി, എലിസബത്ത്, ഗ്രേസി ജോസഫ്,ജോൺസൺ,പി.ഡി.മാർട്ടിൻ തുടങ്ങിയവർ പങ്കെടുത്തു.