കൊച്ചി: സാമൂഹ്യമാദ്ധ്യമങ്ങൾ വഴി വ്യക്തിഹത്യയോ അധിക്ഷേപമോ നടത്തുന്നവർക്കെതിരേ നിയമഭേദഗതിയിലൂടെ കടുത്ത നടപടികൾ സ്വീകരിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം സ്വാഗതം ചെയ്യുന്നതായി കേരള വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം.സി. ജോസഫൈൻ പറഞ്ഞു. സാമൂഹ്യമാദ്ധ്യമങ്ങൾ വഴിയുള്ള അധിക്ഷേപത്തിന് ഇരകളാക്കപ്പെടുന്നതിൽ അധികവും സ്ത്രീകളാണ്. ഇത്തരത്തിൽ കമ്മിഷന് ലഭിക്കുന്ന പരാതികളും വർദ്ധിച്ചതിനാൽ നിയമഭേദഗതിയുടെ ആവശ്യകത സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.