school1
ലക്ഷദ്വീപിലെ കവരത്തിയിൽ വിദ്യാർത്ഥികളെ പരിശോധിച്ച് സ്‌കൂളിലേക്ക് പ്രവേശിപ്പിക്കുന്നു

കൊച്ചി: കടൽ കടന്ന് പല രാജ്യങ്ങളിലും ദുരന്തം വിതച്ച കൊവിഡിന് തീണ്ടാനാകാത്ത രാജ്യത്തെ ഏക ഇടമായ ലക്ഷദ്വീപിൽ സ്‌കൂളുകൾ തുറന്ന് ഒരുമാസം പിന്നിട്ടു. ആർക്കും കുഴപ്പമില്ല. എല്ലാം സാധാരണനിലയിൽ. കൃത്യമായ മുന്നൊരുക്കവും കർശന സുരക്ഷയുമൊരുക്കിയാണ് കൊവിഡ് കാലത്ത് രാജ്യത്താദ്യമായി ലക്ഷദ്വീപിൽ സെപ്തംബർ 21 ന് സ്‌കൂളുകൾ വീണ്ടും തുറന്നത്. ആറു മുതൽ പ്ലസ്ടു വരെ ക്ലാസുകളായിരുന്നു ആദ്യം.

ഒന്നിടവിട്ട ദിവസങ്ങളിലാണ് ക്ലാസുകൾ. ആറുമുതൽ എട്ടുവരെ രാവിലെയും ഒമ്പത്, പത്ത് ക്ലാസുകൾ ഉച്ചകഴിഞ്ഞും. സാമൂഹ്യാകലം പാലിക്കാൻ കുട്ടികളെ രണ്ടു ബാച്ചായി തിരിച്ചു. സൗജന്യ ഉച്ചഭക്ഷണത്തിന് പകരം ഭക്ഷ്യവസ്തുക്കളുടെ കിറ്റ് വീട്ടിലെത്തിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെയാണ് കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപിൽ സ്‌കൂൾ തുറന്നത്. ജനപ്രതിനിധികൾ, വിദ്യാഭ്യാസവകുപ്പ്, സ്‌കൂൾ അധികൃതർ എന്നിവർ യോഗം ചേർന്നാണ് സ്‌കൂൾ തുറക്കാൻ പദ്ധതി തയ്യാറാക്കിയത്.


സുരക്ഷ ഇങ്ങനെ

ദ്വീപിലെ വിദ്യാഭ്യാസം

പ്രതിരോധിച്ചത് ഇങ്ങനെ

'ക്ലാസുകൾ സുഗമമായി നടക്കുന്നുണ്ട്. സുരക്ഷാ സംവിധാനങ്ങൾ ഭദ്രമാണ്. യാതൊരു ആശങ്കയുമില്ല. ആർക്കും ബുദ്ധിമുട്ടികൾ റിപ്പോർട്ട് ചെയ്തിട്ടില്ല.'

എ. ഷൗക്കത്തലി,

വിദ്യാഭ്യാസ ഓഫീസർ

ലക്ഷദ്വീപ്