 
അങ്കമാലി: നിയുക്ത ശബരിമല- മാളികപ്പുറം മേൽശാന്തിയായി തിരെഞ്ഞെടുത്ത എം എൻ രജികുമാർ ജനാർദനൻ നമ്പൂതിരിയെ തുറവൂർ പഞ്ചായത്ത് ഭരണസമിതി ആദരിച്ചു. തുറവൂർ പഞ്ചായത്ത് പ്രിസിഡന്റ് കെ വൈ വർഗീസ് പൊന്നാട അണിയിച്ചു.ചടങ്ങിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ജോസഫ് പാറേക്കാട്ടിൽ എം എം ജെയ്സൺ, തുറവൂർ കുമരക്കുളം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം മേൽശാന്തി കൈപ്പിള്ളി മന കെ ആർ കൃഷ്ണൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു.