കൊച്ചി : കെ.പി.സി.സി. ഒ.ബി.സി. ഡിപ്പാർട്ട്‌മെന്റ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഹെൻറി ഓസ്റ്റിൻ ജന്മശതാബ്ദി ആഘോഷം കോൺഗ്രസ് വക്താവ് പി.സി. ചാക്കോ ഉദ്ഘാടനം ചെയ്തു. മുൻ എ.ഐ.സി.സി ജനറൽ സെക്രട്ടറിയും കേന്ദ്രമന്ത്രിയുമായിരുന്നു ഹെൻറി ഓസ്റ്റിൻ.

സംസ്ഥാന ചെയർമാൻ അഡ്വ. സുമേഷ് അച്യുതൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡന്റ് ടി.ജെ. വിനോദ് എം.എൽ.എ., യു.ഡി.എഫ്. ജില്ലാ ചെയർമാൻ ഡൊമിനിക്ക് പ്രസന്റേഷൻ, കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.പി. ധനപാലൻ, സെക്രട്ടറി ടോണി ചമ്മണി, കൊച്ചിൻ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേമകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.