insurance
കുട്ടമശേരി സഹകരണ ബാങ്ക് അംഗങ്ങൾക്കായി ഏർപ്പെടുത്തിയ ഇൻഷ്വറൻസ് പദ്ധതിപ്രകാരം അപകട മരണം സംഭവിച്ച നാലാം മൈൽ സ്വദേശി വിജു വർഗീസിന്റെ ഇൻഷ്വറൻസ് തുക ഭാര്യ ക്രസ്റ്റീന വിജുവിന് ബാങ്ക് പ്രസിഡന്റ് എം. മീതീൻപിള്ള കൈമാറുന്നു

ആലുവ: കുട്ടമശേരി സഹകരണ ബാങ്കിലെ അംഗങ്ങൾക്കായി ഏർപ്പെടുത്തിയ അപകട ഇൻഷ്വറൻസ് പദ്ധതി പ്രകാരമുള്ള തുക നാലാംമൈൽ സ്വദേശി വിജു വർഗ്ഗീസിന്റെ ഭാര്യ ക്രിസ്റ്റീന വിജുന് ബാങ്ക് പ്രസിഡന്റ് എം. മീതിയൻപിള്ള കൈമാറി. ഒരു ലക്ഷം രുപയാണ് നൽകിയത്.

വാർഡ് മെമ്പർ ജിഷ റിജോ, ടി.പി. അസീസ്, ഭരണ സമിതി അംഗങ്ങളായ അബ്ദുൾ ലത്തീഫ്, സി.ബി. കാദർകുഞ്ഞ്, പി.എ. ഷാജഹാൻ, ജയ്‌സി ജോയ്, സെക്രട്ടറി വി.എ. ആനന്ദവല്ലി, അസി. സെക്രട്ടറി കെ.വി. ബിനോയ് കുമാർ, ബ്രാഞ്ച് മാനേജർ റീന സുരേഷ്, സനൂപ് സിംഗ് എന്നിവർ സംസാരിച്ചു.