 
തൃക്കാക്കര : മണ്ണൂർപാടം പാർക്ക് റോഡ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.സി മൊയ്‌തീൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ ഉഷ പ്രവീൺ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.ടി എൽദോ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.എം. നാസർ, ജിജോ ചിങ്ങംതറ,മേരി കുര്യൻ, ഷബ്‌ന മെഹർ അലി,സീന റഹ്‌മാൻ, സി.പി.എം ഏരിയാ സെക്രട്ടറി എം.ഇ ഹസൈനാർ, ഡി.സി.സി സെക്രട്ടറി പി.ഐ മുഹമ്മദാലി,കോൺഗ്രസ് എസ് നേതാവ് നൗഷാദ് പുതുവാൻമൂലയിൽ, കൗൺസിലർ എൻ .കെ പ്രദീപ്, മുനിസിപ്പൽ സെക്രട്ടറി പി .എസ് ഷിബു തുടങ്ങിയവർ സംസാരിച്ചു. തൃക്കാക്കര നഗരസഭ ആറാംവാർഡിൽ കാൽനടക്കാർക്ക് ഇരിക്കാനുള്ള സൗകര്യത്തോടു കൂടി അറുപത് ബെഞ്ചുകൾ, തണൽ മരങ്ങൾ തുടങ്ങി മനോഹരമായ രീതിയിലാണ് മണ്ണൂർപാടം പാർക്ക് റോഡ്നിർമ്മിച്ചിരിക്കുന്നത്.