കൊച്ചി: എറണാകുളം മെഡിക്കൽ കോളേജിൽ കൊവിഡ് രോഗി ചികിത്സയ്ക്കിടെ മരിച്ച സംഭവത്തിൽ സർക്കാർ മറുപടി പറയണമെന്ന് കേരള യുവജനപക്ഷം സെക്യുലർ സംസ്ഥാന പ്രസിഡന്റ് ഷൈജോ ഹസൻ ആവശ്യപ്പെട്ടു. ചികിത്സാപ്പിഴവുകൾ പുറത്തുവിട്ട നഴ്‌സിനെ സസ്‌പെൻഡ് ചെയ്യുകയും അവർ പറഞ്ഞ കാര്യങ്ങൾ സത്യമാണെന്ന് വീഡിയോയിലൂടെ വെളിപ്പെടുത്തിയ ഡോ. നജ്മ സലിമിനെതിരെയും അവരുടെ കുടുംബത്തിനെതിരെയും ഗുണ്ടാസൈബർ ആക്രമണം അഴിച്ചുവിടുകയുംചെയ്ത നടപടി കേരള സമൂഹത്തിനുതന്നെ അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.