തൃക്കാക്കര : മണ്ണുപാടം പാർക്ക് റോഡ് നിർമ്മാണം വിജിലൻസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ടു എൻ.ഡി.എ യുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. ബി.ഡി.ജെ.എസ് തൃക്കാക്കര നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സി. സതീശൻ ഉദ്ഘാടനം ചെയ്തു . ബി.ജെ.പി മുനിസിപ്പൽ പ്രസിഡന്റ് സി.ബി അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ സി.പി ബിജു,എൻ.കെ രതീഷ്, ദിലീപ്കുമാർ, ആർ. രാജേഷ് തുടങ്ങിയവർ സംസാരിച്ചു.