bjp
ഗവണ്മെൻ്റ് മെഡിക്കൽ കോളേജിനു മുന്നിൽ ബിജെപിയുടെ ശവപ്പെട്ടി സമരം

കളമശേരി: കൊവിഡ് രോഗി ചികിത്സ പിഴവുമൂലം മരിച്ച സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ കൊലക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കളമശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എറണാകുളം ഗവൺമെൻ്റ് മെഡിക്കൽ കോളേജിന് മുമ്പിൽ ശവപ്പെട്ടിയുമായി പ്രതിഷേധസമരം നടത്തി.സമരം സംസ്ഥാന വൈസ് പ്രസിഡൻ്റ് ഏ.എൻ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻ്റ് ഷാജി മൂത്തേടൻ അദ്ധ്യക്ഷനായി

ജില്ലാ പ്രസിഡൻ്റ് എസ്. ജയകൃഷ്ണൻ,പ്രമോദ് തൃക്കാക്കര, ബാബു കോട്ടപ്പുറം, എം.എം.ഉല്ലാസ് കുമാർ, എസ്.സജി തൃക്കാക്കര, സി.ആർ. ബാബു, വി.വി.പ്രകാശൻ, സി.ജി. സന്തോഷ്, പി.സജീവ്, ശ്യം കുമാർ, അബ്ദു കുഞ്ഞ്, മായാ പ്രകാശൻ, പ്രദീപ് ജോൺ ,സുബ്രഹ്മണ്യൻ തുടങ്ങിയ നേതാക്കൾ നേതൃത്വം നൽകി.