kklm
കാക്കൂർ ഗ്രാമീണ വായനശാല.ആഭിമുഖ്യത്തിൽ എം.ജി യൂണിവേഴ്സിറ്റി റാങ്ക് ജേതാവ് അൻസു മോൾക്ക് അനൂപ് ജേക്കബ് എം.എൽ.എ ഉപഹാര സമർപ്പണം നടത്തുന്നു

കൂത്താട്ടുകുളം: കാക്കൂർ ഗ്രാമീണ വായനശാല ആഭിമുഖ്യത്തിൽ എം.ജി യൂണിവേഴ്സിറ്റി റാങ്ക് ജേതാവ് അൻസു മോളെ ആദരിച്ചു. ഉപഹാര സമർപ്പണം അനൂപ് ജേക്കബ് എം.എൽ.എ നിർവഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷി സ്കറിയ ,പഞ്ചായത്ത് നേതൃ സമതി പ്രസിഡന്റ് അനിൽ ചെറിയാൻ, വായനശാല പ്രസിഡന്റ് കെ.പി.അനീഷ് കുമാർ അദ്ധ്യക്ഷനായി.സെക്രട്ടറി വർഗീസ് മാണി, വൈസ് പ്രസിഡന്റ് ഹരീഷ് ആർ നമ്പൂതിരിപ്പാട്, താലൂക്ക് കൗൺസിൽ അംഗങ്ങളായ വി.കെ ശശിധരൻ, സുനിൽ കളളാട്ടുകുഴി, ഭരണ സമിതി അംഗങ്ങളായ സി.സി.ശിവൻകുട്ടി ,സതീഷ് കുമാർ, പി.കെ പ്രസാദ്,ബീന ജോസ്, ലൈബ്രേറേറിയൻ ജെൻസി തുടങ്ങിയവർ സംസാരിച്ചു.