മൂവാറ്റുപുഴ: മൂവാറ്റുപുഴ മുനിസിപ്പാലിറ്റി, മാറാടി പാമ്പാക്കുട എന്നീ ഗ്രാമപഞ്ചായത്തുകളിലൂടെയും പിറവം മുനിസിപ്പാലിറ്റിയിലൂടെയും കടന്നു പോകുന്നതാണ് മൂവാറ്റുപുഴ പിറവം റോഡ്. ഞായറാഴ്ച ദിവസങ്ങളിൽ ഈ റൂട്ടിൽ ബസ് സർവീസുകളില്ല. ഇതുമൂലം പൊതുജനങ്ങൾക്ക് ടൗണിൽ എത്തി മരുന്നു വാങ്ങുന്നതിനോ മറ്റ് അത്യാവശ്യങ്ങൾ എത്താൻ കഴിയുന്നില്ല. ബസ് ഇല്ലാത്തതുമൂലം പൊതുജനങ്ങൾ ഇപ്പോൾ ഓട്ടോറിക്ഷ, ടാക്‌സി കാർ എന്നിവയെയാണ് ആശ്രയിക്കുന്നത്. സാമ്പത്തികമായി വലിയ ബുദ്ധിമുട്ടനുഭവിക്കുന്ന ഈ സമയത്ത് കൊവിഡിന്റെ എല്ലാ മാനദണ്ഡങ്ങളും ഉൾക്കൊണ്ടുകൊണ്ട് ഞായറാഴ്ച ദിവസങ്ങളിൽ മൂവാറ്റുപുഴ പിറവം റൂട്ടിൽ ബസ് സർവീസ് നടത്തണമെന്ന് ആവശ്യപ്പെട്ട് കർഷക കോൺഗ്രസിന്റെ എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് റെജി പ്ലാച്ചേരി മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും, എം.എൽ.എക്കും നിവേദനം നൽകി.