കോലഞ്ചേരി: വടയമ്പാടി കർഷക സമിതിയും പൂതൃക്ക ഫാർമേഴ്‌സ് ബാങ്കും ചേർന്ന് വടയമ്പാടി കാവുംപാടത്ത് നെൽകൃഷിയിറക്കി. ബാങ്ക് പ്രസിഡന്റ് എം.എസ് മുരളീധരൻ പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ജോൺ ജോസഫ്, വി.കെ രാജൻ, പി.കെ നാരയണൻകുട്ടി, എൻ.ടി കുഞ്ഞുകുട്ടൻ എന്നിവർ നേതൃത്വം നല്കി. പൂതൃക്ക പഞ്ചായത്ത് രണ്ടാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ രണ്ടാഴ്ച കൊണ്ടാണ് പാടശേഖരത്തിലെ തോടുകൾ മുഴുവൻ ചെളിനീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കിയത്. ഇതോടെ 10 ഏക്കറോളം പാടം നെൽക്കതിരണിയും.