hel

തൃക്കാക്കര : ഹെൽമറ്റില്ലാതെ ഇരുചക്രവാഹനമോടിച്ചാൽ ഡ്രൈവിംഗ് ലൈസൻസ് പോകാം. മോട്ടോർ വാഹന നിയമത്തിന്റെ സെക്ഷൻ 194 ഡി പ്രകാരം 1000 രൂപയാണ് ഹെൽമെറ്റില്ലാത്തതിന് പിഴ. ഡ്രൈവറുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡും വേണമെങ്കിൽ ചെയ്യാൻ വ്യവസ്ഥയുണ്ട്.

സംസ്ഥാനങ്ങൾക്കുളള അധികാരം ഉപയോഗിച്ച് കേരളത്തിൽ പിഴത്തുക 500 രൂപയായി കുറച്ചിരുന്നു. മോട്ടോർ വാഹന നിയമത്തിന്റെ 200ാം വകുപ്പ് (2) ഉപവകുപ്പിന്റെ രണ്ടാം ക്ലിപ്ത നിബന്ധന പ്രകാരം കോമ്പൗണ്ടിംഗ് ഫീ അടച്ചാലും ഡ്രൈവിംഗ് ലൈസൻസിന് അയോഗ്യത കൽപ്പിക്കൽ, പരിശീലന ക്ളാസ്, സാമൂഹ്യസേവനം എന്നിവ ഒഴിവാകുന്നില്ല.