കൊച്ചി: മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സർക്കാർ ജോലിയിൽ 10 ശതമാനം സംവരണം നൽകുന്ന ചട്ടഭേദഗതി അന്തർദേശീയ മാതൃവേദി സ്വാഗതം ചെയ്തു. നിർദ്ധനരും മിടുക്കരുമായ വിദ്യാത്ഥികൾക്കു വിദ്യാഭ്യാസ അവസരവും ജോലിസാദ്ധ്യതകളും ലഭിക്കുകവഴി അവഗണിക്കപ്പെട്ടവർക്ക് നീതി ലഭിക്കുകയാണെന്ന് വേദി പറഞ്ഞു. ഓൺലൈൻ യോഗത്തിൽ പ്രസിഡന്റ് ഡോ.കെ.വി. റീത്താമ്മ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ.വിൽസൺ എലുവത്തിങ്കൽകൂനൻ, ആനിമേറ്റർ സി.ഡോ. സാലി പോൾ, റോസിലി പോൾ തട്ടിൽ, ടെസി സെബാസ്റ്റ്യൻ, അന്നമ്മ ജോൺ തറയിൽ, മേഴ്‌സി ജോസഫ്, റിൻസി ജോസ്, ബീന ബിറ്റി എന്നിവർ പ്രസംഗിച്ചു.