തൃപ്പൂണിത്തുറ: കൊച്ചി മെട്രോയുടെ പേട്ട സ്റ്റേഷനിലെ പാർക്കിഗ് ഫീസ് യാത്രക്കാർക്ക് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോർപ്പറേഷൻ കൗൺസിലർ വി.പി ചന്ദ്രൻ മെട്രോ അധികാരികൾക്ക് നിവേദനം നൽകി.ജില്ലയുടെ കിഴക്കൻ മേഖലകളിൽ നിന്നുള്ള മുഴുവൻ യാത്രക്കാരും പേട്ടയിലെ പാർക്കിംഗ് ഏരിയയിൽ വാഹനങ്ങൾ പാർക്ക് ചെയ്ത ശേഷമാണ് മെട്രോയിൽ കയറുന്നത്. ഇപ്പോഴത്തെ നിരക്കു പ്രകാരം ഇവിടെ കാർ പാർക്ക് ചെയ്യുന്നതിന് ഒരു മണിക്കൂറിന് പത്തു രൂപ വീതവും ഇരുചക്ര വാഹനങ്ങൾക്ക് മണിക്കൂറിിന് അഞ്ചു രൂപയുമാണ് നൽകേണ്ടത്.ദിവസവും കാറുടമകൾ 90 രൂപയും ഇരു ചക്ര വാഹന ഉടമകൾ 45 രൂപയും നൽകണം. ഇത് യാത്രക്കാർക്ക് താങ്ങാനാവുന്നതല്ല. തൈക്കൂടത്ത് ഫീസ് ഈടാക്കുന്നുമില്ല.ഇതിനാൽ യാത്രക്കാർ മറ്റു സ്റ്റേേഷനിലേയ്ക്ക് പോകുന്നതും പതിവാണ് .