തോപ്പുംപടി: മത്സ്യത്തൊഴിലാളികളെ ദുരിതത്തിലാക്കുന്ന സംസ്ഥാന സർക്കാരിൻ്റെ പുതിയ ഉത്തരവിനെതിരെ ആർ.എസ്.പി കൊച്ചി മണ്ഡലം കമ്മറ്റി മത്സ്യഫെഡുകൾക്ക് മുന്നിൽ ധർണ നടത്തി.ഓർഡിനൻസ് പകർപ്പ് കത്തിച്ചു കൊണ്ടാണ് സമരം നടത്തിയത്.കെ.ബി. ജബാർ, ജി.പി.ശിവൻ, യു.എ.അബ്ദുൾ കലാം, സുരേഷ്നായർ, കെ.ബി.സലാം, ജ്യോതിഷ് രവീന്ദ്രൻ, ശ്രീനിവാസമല്യ തുടങ്ങിയവർ നേതൃത്വം നൽകി.