കൊച്ചി : കനകമല രഹസ്യയോഗക്കേസിൽ അറസ്റ്റിലായ പ്രതി മുഹമ്മദ് പോളക്കാനിയുടെ റിമാൻഡ് കോടതി നവംബർ രണ്ടു വരെ നീട്ടി. ദക്ഷിണേന്ത്യയിലെ ദേവാലയങ്ങളിൽ ആക്രമണം നടത്തനും ഹൈക്കോടതി ജഡ്ജി, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെ ആക്രമിക്കാനും പ്രതികൾ കണ്ണൂർ കനകമലയിൽ രഹസ്യ യോഗം ചേർന്ന കേസിലാണ് പോളക്കാനിയെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തത്.

ഭീകര സംഘടനയായ ഐസിസിന്റെ യൂണിറ്റായി പ്രവർത്തിക്കുന്ന പ്രതികൾ രഹസ്യ യോഗം ചേർന്നെന്ന വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇന്റർപോളിന്റെ സഹായത്തോടെയാണ് ജോർജ്ജിയയിലായിരുന്ന പോളക്കാനിയെ കൊച്ചിയിലെത്തിച്ച് അറസ്റ്റ് ചെയ്തത്. കേസിൽ നേരത്തെ ആറു പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി എൻ.ഐ.എ കോടതി ശിക്ഷ വിധിച്ചിരുന്നു.