കൊച്ചി: സംയോജിത നഗരപുനരുജ്ജീവനവും ജലഗതാഗത സംവിധാന പദ്ധതിയും സംബന്ധിച്ച് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ നേതൃത്വത്തിൽ ബെറ്റർ കൊച്ചി റെസ്‌പോൺസ് ടീമുമായി ചേർന്ന് യോഗം നടത്തി. മാലിന്യ നിർമാർജനത്തിന് ആവശ്യമായ സംവിധാനങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. പദ്ധതിയുടെ സാങ്കേതിക വശങ്ങളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും കെ.എം.ആർ.എൽ അധികൃതർ വിശദീകരിച്ചു. ബെറ്റർ കൊച്ചി റെസ്‌പോൺസ് ഗ്രൂപ്പ് പ്രസിഡന്റ് എസ്. ഗോപകുമാർ പങ്കെടുത്തു. മാലിന്യ നിർമാർജ്ജനവുമായി ബന്ധപ്പെട്ട നൂതനവിദ്യകളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. പദ്ധതി നടത്തിപ്പിന് പ്രൊഫഷണൽ സംഘങ്ങളുടെ വൈദഗ്ദ്ധ്യം സ്വാഗതം ചെയ്യുന്നതായി കെ.എം.ആർ.എൽ എം.ഡി അൽക്കേഷ് കുമാർ ശർമ അറിയിച്ചു. പൊതുജനങ്ങൾ, ജനപ്രതിനിധികൾ, സർക്കാർ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവർക്ക് അഭിപ്രായങ്ങൾ അറിയിക്കാം. ബി.കെ.ആർ.ജി സെക്രട്ടറി ഷെർലി ചാക്കോ, വേണുഗോപാൽ ഗോവിന്ദ്, എലിസബത്ത്, അനിൽജോസഫ് എന്നിവർ പങ്കെടുത്തു.