അങ്കമാലി: നിയോജകമണ്ഡലത്തിലെ വിവിധ ഇറിഗേഷൻ പദ്ധതികളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി 1 കോടി 92 ലക്ഷം രൂപയുടെ അനുവാദം ജലവിഭവവകുപ്പു മന്ത്രി കെ. കൃഷ്ണൻകുട്ടി നല്കിയതായി മുൻമന്ത്രി ജോസ് തെറ്റയിൽ അറിയിച്ചു.
ഇടമലയാർ കനാലിന്റെ അയ്യമ്പുഴ തട്ടുപാറ ഭാഗത്തുള്ള ലിങ്ക് കനാലിനും പാലം പണിയുന്നതിനുമായി 40 ലക്ഷം രൂപ, മലയാറ്റൂർ മണപ്പാട്ടുചിറയുടെ പുനരുദ്ധാരണത്തിന് 40 ലക്ഷം രൂപ ,ഇടമലയാർ കനാലിന്റെ വിവിധ ഭാഗങ്ങളിലായി മെയിന്റനസ് നടത്തുന്നതിന് 42 ലക്ഷം രൂപയും കൂടാതെ ചാലക്കുടി ഇടതുകര കനാലിന്റെ മെയിന്റനസിന് 62 ലക്ഷം രൂപയും ഉൾപ്പടെയാണ് ഈ തുക അനുവദിച്ചിട്ടുള്ളത്. ഇതിന്റെ പണികൾ ഉടൻതന്നെ ആരംഭിക്കുന്നതിന് നടപടികൾ സീകരിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. അങ്കമാലി നിയോജകമണ്ഡലത്തിലെ വിവിധ ഇറിഗേഷൻ പദ്ധതികളെ സംബന്ധിച്ച് ഇടതുപക്ഷ ജനാധിപത്യമുന്നണി നേതാക്കൾമന്ത്രിയെ കണ്ട് നിവേദനം നൽകിയിരുന്നു.പി.ജെ. വർഗീസ്, കെ.കെ. ഷിബു, ടി.പി. ദേവസിക്കുട്ടി സി.ബി.രാജൻ, ബെന്നി മൂഞ്ഞേലി, മാത്യസ് കോലഞ്ചേരി, ജെയ്‌സൻ പാനിക്കുളങ്ങര, ജോണി തോട്ടക്കര എന്നിവരാണ് നിവേദനംനൽകിയത്.