mla
ജെ. ബി.എസ് സ്ക്കൂളിന്റെ നവീകരണ പ്രവർത്തനങ്ങമുടെ നിർമ്മാണോദ്ഘാടനം റോജി.എം. ജോൺ എം.എൽ. എ നിർവഹിക്കുന്നു

അങ്കമാലി:നഗരസഭാ പ്രദേശത്ത് നായത്തോട് ജംഗ്ഷനിൽ സ്ഥിതിചെയ്യുന്ന ജെ.ബി.എസ് സ്‌കൂളിൽ നടത്തുന്ന നവീകരണ പ്രവർത്തികളുടെ നിർമ്മാണോദ്ഘാടനം റോജി എം. ജോൺ എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 85 ലക്ഷം രൂപ വിനിയോഗിച്ചാണ് നവീകരണ പ്രവർത്തികൾ നടത്തുന്നത്. അങ്കമാലി ബി.ആർ.സിയും പ്രവർത്തിക്കുന്നത് സ്‌കൂളിനോട് ചേർന്നുള്ള കെട്ടിടത്തിലാണ്.നിലവിലുള്ള ഓപ്പൺ ഓഡിറ്റോറിയം നവീകരിക്കുന്നതിനും, കുട്ടികളുടെ മാനസികോല്ലാസത്തിനായി പാർക്ക് നിർമ്മിക്കുവാനും തുക വകയിരുത്തിയിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി.പോൾ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ അങ്കമാലി എം.എൽ.എ പി.ജെ. ജോയി, വാർഡ് കൗൺസിലർ ബേബി മേനാച്ചേരി, കൗൺസിലർ കെ.ആർ. സുബ്രൻ, കെ.ആർ കുമാരൻ മാസ്റ്റർ, അങ്കമാലി ബ്ലോക്ക് പ്രോജ്ര്രക് കോഓർഡിനേറ്റർ കെ.എൻ. സുനിൽകുമാർ, പി.പി. പാപ്പച്ചൻ, ഹെഡ്മിസ്ട്രസ്സ് സി.കെ.ഷീല എന്നിവർ പങ്കെടുത്തു.