marchants
നെടുമ്പാശേരി മേഖല മർക്കന്റയിൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി നടത്തുന്ന ശീതകാല കൃഷി സംഘം പ്രസിഡന്റ് സി.പി. തരിയൻ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: നെടുമ്പാശേരി മേഖല മർച്ചന്റ്‌സ് ഫാർമേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കാബേജ്, കോളിഫ്‌ളവർ കാരറ്റ് തുടങ്ങിയവയുടെ ശീതകാല കൃഷി ആരംഭിച്ചു. 400 വ്യാപാരികളാണ് ശീതകാല കൃഷിയിൽ പങ്കാളികളാകുന്നത്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായുള്ള പച്ചക്കറി കൃഷിയിൽ പങ്കെടുക്കുന്നവർക്ക് ജൈവവളങ്ങളും, മരുന്നുകളും സബ്‌സിഡി നിരക്കിലാണ് നൽകുന്നത്.

നെടുമ്പാശേരി മേഖല മർക്കന്റയിൽ കോഓപ്പറേറ്റീവ് സൊസൈറ്റി സംഘടിപ്പിച്ച പ്രദർശന തോട്ടം സൊസൈറ്റി പ്രസിഡന്റ് സി.പി. തരിയൻ ഉദ്ഘാടനം ചെയ്തു. ഗ്രോ ബാഗുകളിലാണ് ശീതകാല കൃഷിയുടെ ഭാഗമായി വിവിധ പച്ചക്കറികൾ നട്ടിരിക്കുന്നത്. ഫാർമേഴ്‌സ് ക്ലബ് പ്രസിഡന്റ് എ.വി. രാജഗോപാൽ അദ്ധ്യക്ഷനായി. കെ.ബി. സജി, ഷാജു സെബാസ്റ്റ്യൻ, സാലു പോൾ, പി.കെ. എസ്‌തോസ്, ഷാജി മേത്തർ, ഡേവിസ് മൊറേലി, പി.ജെ. ജോയ്, ടി.എസ്. ബാലചന്ദ്രൻ, കെ.ജെ. ഫ്രാൻസിസ്,സി.വി. ബിജീഷ്, സുബൈദ നാസർ, ആനി റപ്പായി, ഷൈബി ബെന്നി, ജിന്നി പ്രിൻസ്, ഗിരിജ രഞ്ജൻ തുടങ്ങിയവർ സംസാരിച്ചു.