കാലടി: മറ്റൂർ ഓട്ടോസ്റ്റാൻഡിൽ നിന്നും ചെറിയ സവാരിക്ക് വിളിച്ചാൽ ഒട്ടോറിക്ഷക്കാർ വരുന്നില്ലന്ന് ജനങ്ങളുടെ പരാതി. മറ്റൂർ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിക്ക് സമീപമുള്ള ഓട്ടോ സ്റ്റാൻഡിലാണ് സംഭവം. ദേശാഭിമാനി കാലടി ഏരിയ ലേഖകൻ കെ. ഡി. ജോസഫ് വിളിച്ച സവാരിക്കാണ് ഓട്ടോക്കാരൻ വരാതിരുന്നത്. ഓട്ടോ ഡ്രൈവർ മറ്റൂർ കുളങ്ങര വീട്ടിൽ വർഗ്ഗീസ് എന്നാണ് ഇയാളുടെ പേര് . സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ച കുറ്റത്തിന് ഇയാൾക്കെതിരെ കെ. ഡി. ജോസഫ് കാലടി സി.ഐ എം.ബി ലെത്തീഫിന് പരാതി നൽകി .