കൊച്ചി: ഐ.എൻ.ടി.യു.സി നേതാവായിരുന്ന കെ.പി. എൽസേബിയൂസിന്റെ ആറാമത് അനുസ്മരണസമ്മേളനം നാളെ നടക്കും. എസ്.ആർ.എം. റോഡിൽ കെ.പി. എൽസേബിയൂസ് ഹാളിൽ (കെ.കെ.എൻ.ടി.സി ഭവൻ) 2.30 ന് നടക്കുന്ന അനുസ്മരണ സമ്മേളനം എ.ഐ.സി.സി. വക്താവ് പി.സി. ചാക്കോ ഉദ്ഘാടനം ചെയ്യും. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഫലകവും പ്രശസ്തിപത്രവും പൊന്നാടയും നൽകി അനുമോദിക്കും. സംസ്ഥാന പ്രസിഡന്റ് കെ.പി. തമ്പി കണ്ണാടൻ അദ്ധ്യക്ഷത വഹിക്കും.
ഹൈബി ഈഡൻ എംപി, ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദ് എം.എൽ.എ, കെ.കെ. ഇബ്രാഹിംകുട്ടി, വി.ആർ. പ്രതാപൻ, എം.ജെ. അരിസ്റ്റോട്ടിൽ തുടങ്ങിയവർ പങ്കെടുക്കും.