bjp
കേന്ദ്ര സർക്കാരിന്റെ നീതി ആയോഗിനു കീഴിലുള്ള സോഷ്യൽ റിസർച്ച് സൊസൈറ്റിയുടെ മികച്ച സോഷ്യൽ എൻജിനീയർക്കുള്ള എ.പി.ജെ. അബ്ദുൾ കലാം അവാർഡ് നേടിയ എസ്. ശ്രീമനോഹറിനെ ബി.ജെ.പി ചെങ്ങമനാട് പഞ്ചായത്ത് കമ്മിറ്റി ആദരിച്ചപ്പോൾ

ആലുവ: കേന്ദ്ര സർക്കാരിന്റെ നീതി ആയോഗിനു കീഴിലുള്ള സോഷ്യൽ റിസർച്ച് സൊസൈറ്റിയുടെ മികച്ച സോഷ്യൽ എൻജിനിയർക്കുള്ള എ.പി.ജെ. അബ്ദുൾ കലാം അവാർഡ് നേടിയ എസ്. ശ്രീമനോഹറിനെ ബി.ജെ.പി ചെങ്ങമനാട് പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. ഫോക്‌സ് കൺട്രോൾ എൻജിനിയേഴ്‌സ് എന്ന സ്ഥാപനത്തിന്റെ ടെക്‌നിക്കൽ ഡയറക്ടറായ അദ്ദേഹം പൊതുരംഗത്തും കലാസാംസ്‌കാരിക സേവന രംഗങ്ങളിലും സജീവസാന്നിദ്ധ്യമാണ്. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റും വാർഡ് മെമ്പറുമായ ലത ഗംഗാധരൻ, ചെങ്ങമനാട് പഞ്ചായത്ത് ജനറൽ സെക്രട്ടറി സേതുരാജ് ദേശം, സി.ഡി. രവി, പി.ആർ. പ്രസന്നകുമാർ, സുനിൽ ദേശം എന്നിവർ പങ്കെടുത്തു.