 
കാലടി: കേരള സ്‌റ്റേറ്റ് ബാംബു കോർപ്പറേഷൻ കാലടി പഞ്ചായത്ത് മരോട്ടിച്ചുവട്ടിലെ തൊഴിലാളികൾക്ക് ക്ഷേമനിധി കാർഡ് വിതരണം ചെയ്തു . ഈറ്റ ,തഴ,കാട്ടുവള്ളി ബോർഡ് ചെയർമാൻ ചാണ്ടി. പി .അലക്സാണ്ടർ കാർഡ് വിതരണോദ്ഘാടനം നിർവഹിച്ചു. സി.ഐ.ടി.യു കാലടി ഏരിയ സെക്രട്ടറി എം.ടി.വർഗ്ഗീസ് അദ്ധ്യക്ഷനായി.എം .ജെ. ജോർജ് ,ടി .പി ദേവസിക്കുട്ടി, പി .കെ .കുഞ്ഞപ്പൻ, വി .ടി. പോളച്ചൻ എന്നിവർ സംസാരിച്ചു.